വീക്ഷണങ്ങള്‍
ഓര്‍മ്മകള്‍...
വേര് തേടിയൊരു യാത്ര,
ആഴത്തില്‍ ഒരുപാട് കുരുക്കുകള്‍.
ചിന്തകള്‍...
അരിച്ചെടുക്കണമെന്നാഗ്രഹം,
ഒടുക്കം, അരിച്ചതിലും നിറയെ
മണല്‍ത്തരികള്‍.
അര്‍ത്ഥം...
വാച്യാര്‍ത്ഥത്തില്‍ക്കവിഞ്ഞ
വ്യന്ഗ്യാര്‍ത്ഥങ്ങള്‍ തേടി
വിമര്‍ശകരോടുമ്പോ
ളര്‍ത്ഥത്തിന്‍റെ അര്‍ത്ഥം തേടുന്നു കവി.
കവിത...
ഇനിയെന്തെന്നോര്‍ത്തപ്പോള്‍,
വാക്കുകള്‍ വരണ്ടപ്പോള്‍,
മൂന്നു കുത്തില്‍ ആശയങ്ങള്‍.
ജീവിതം...
കുട്ടി ആണോ പെണ്ണോ?
മരിച്ചു.
ഒരു ചോദ്യച്ചിഹ്നത്തിനും
ഒരു പൂര്‍ണവിരാമത്തിനു
ടയ്ക്കുള്ള ആശ്ചര്യചിഹ്നങ്ങള്‍.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ