പോസ്റ്റുകള്‍

ഡിസംബർ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചിരാഗ് ഓര്‍മകള്‍: ഒരു ഓര്‍മയെഴുത്ത്

മനസുകൊണ്ട് മാത്രം എടുക്കുന്ന ചില “സെല്‍ഫി”കളുണ്ട്... ഓര്‍മയെഴുതുമ്പോള്‍ മനസിലേക്കോടി വരുന്ന ചില മുഖങ്ങള്‍... ഡിസംബര്‍ 20 ബാക്കി വെച്ച യാത്രാക്ഷീണവും മനസു നിറഞ്ഞ ഓര്‍മകളുടെ “ഹാങ്ങോവറു”മായിട്ടാണ് 21 തുടങ്ങിയത്... ഒറ്റയ്ക്ക് മൂന്ന്‍ മണിക്കൂര്‍ യാത്ര ചെയ്യണമല്ലോ എന്ന മടുത്ത ചിന്തയെ, ചെന്നൈയിലായിരുന്നപ്പോള്‍ പതിന്നാലു മണിക്കൂറൊക്കെ ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടില്ലേ, പിന്നെന്താ? എന്ന മറുചോദ്യം കൊണ്ട് മനസ്സ് തന്നെ അടക്കി. മരംകോച്ചുന്ന മഞ്ഞത്ത് പേരിനൊരു കുളിയൊക്കെ കഴിച്ച് തയ്യാറായി, 6:30നു പത്തനംതിട്ടയില്‍ നിന്നു തിരിക്കുന്ന ബസ്‌ പിടിക്കാനിറങ്ങി... ആറര, ആറേമുക്കാല്‍, ഏഴ് എന്നിങ്ങനെ സമയം ഓടിക്കൊണ്ടേ ഇരുന്നു... ബസ്‌ മാത്രം വന്നില്ല!! “ബസ്‌ ഉണ്ടല്ലോ... പുറപ്പെട്ടല്ലോ, വേണമെങ്കില്‍ അര മണിക്കൂര്‍ മുന്നേ പുറപ്പെടാം,” എന്ന മട്ടിലുള്ള കെ.എസ്‌.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നുള്ള മടുപ്പിക്കുന്ന മറുപടികളും, തണുപ്പത്തുള്ള നില്‍പ്പും, ബസ്‌ വന്നോ എന്ന ചോദ്യവുമായി ഇടയ്ക്കിടെ വരുന്ന അമ്മവിളികളും... ഒടുവില്‍ പ്രതീക്ഷയുടെ ചുവപ്പ് നിറമായി പാലായില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള ബസ്‌... പ്രതീക്ഷയെ അങ്ങനെ തന്നെ ചവുട്