പോസ്റ്റുകള്‍

ജൂൺ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിചിത്ര മനുഷ്യന്‍

സമർപ്പണം: പുസ്തകങ്ങളുടെയും മരങ്ങളുടെയും നന്മയും തണുപ്പും അന്യമായ തലമുറയ്ക്ക്... വിചിത്ര മനുഷ്യൻ അകലെയേതോ നാട്ടിൽ ഒരു വിചിത്ര മനുഷ്യനെ കണ്ടെത്തിയത്രേ!! ഒരു കട്ടിക്കണ്ണടയും വെച്ച്, ചെറിയ ലാപ്ടോപ് പോലെ തുറക്കാവുന്ന പുറംചട്ടയുള്ള ഒരു സാധനത്തിൽ, താളുകളെന്നോ മറ്റോ പറയണ എന്തോ ഒന്ന് മറിച്ച് നോക്കി​ക്കൊണ്ട് (അതിനെ അയാൾ "പുസ്തകം" എന്നാണത്രേ വിളിക്യ!) മരച്ചോട്ടില്‍ (അവിടെ എവിടെയോ ഒറ്റയ്ക്ക് നിക്കണ ഒരു മരമുണ്ടത്രേ!) വെറും നിലത്ത് അങ്ങനെ ഇരിക്യാത്രേ അയാള്‍. വെറും നിലത്തൊക്കെ എങ്ങനാപ്പോ ഇരിക്കണേ?? അതും മണ്ണിലേ.... നോവില്ല്യെ ആവോ... ആ മരം അയാള്‍ക്ക് "തണല്‍" കൊടുക്കുന്നുണ്ട് പോലും! എന്താപ്പോ ഈ "തണല്‍" എന്ന് വെച്ചാ? മമ്മിയോട് ചോദിച്ചപ്പോ തണുപ്പ്, നിഴല്‍ എന്നൊക്കെ പറേണു... തണുപ്പോ?? ന്‍റെ റൂമിലെ ഏസിയെക്കാള്‍ തണുപ്പുണ്ടാവുമോ ഇപ്പറഞ്ഞ തണലിന്??? ഒന്നിരുന്ന്‍ നോക്കാംന്നു കരുതിയാ ഇവിടെവിടെയാ അപ്പറഞ്ഞ പോലൊരു മരം??!!! എന്നാലും അയാള്‍ കുനിഞ്ഞു നോക്കിയിരിക്കണ "പുസ്തകം" എന്ന് പറേണ ആ സാധനത്തിലെന്താവും ഉള്ളത്?? ഡാഡി പറഞ്ഞത് അക്ഷരങ്ങളാണെന്ന്... ന്‍റെ ടാബിലും ഉണ്ടല്ലോ