പോസ്റ്റുകള്‍

ഏപ്രിൽ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഓര്‍മ്മ

സമര്‍പ്പണം: ഓര്‍മകളാകുന്ന ഓരോ നിമിഷത്തെയും മറവി കൊന്നു കൊലവിളിക്കുമ്പോഴും, "എനിക്ക് മറവിയില്ല," എന്ന് പറഞ്ഞ് പുഞ്ചിരിച്ചുകൊണ്ട്  ജീവിതത്തെ നേരിടുന്ന ഓരോ വൃദ്ധജനത്തിനും... അവ്യക്തതകളുടെ ഒരു കൂമ്പാരമാണ് ജീവിതം! ഓര്‍മ്മ തുടക്കം ‘അ’ തന്നെയാണ്.... ‘എ’, ‘ഐ,’.... ‘ഒ’... ‘ഐ’ കഴിഞ്ഞാല്‍ ‘ഒ’... പിന്നെ... ‘ഓ’.... ഓര്‍മ്മ...അതെ അത് തന്നെയാണ്.. ‘ഓര്‍മ്മ...!’ അക്ഷരമാല പരിചിന്തനം ചെയ്ത് കണ്ണടച്ച് കിടക്കുമ്പോഴാണ് പരിചയമുള്ള ഒരു ശബ്ദം... “നോക്കു.. ഓര്‍മ്മ കിട്ടുന്നുണ്ടോ ഇതാരാണെന്ന്?” കണ്ണുകള്‍ മെല്ലെത്തുറന്നു നോക്കുമ്പോള്‍  ചിരിക്കുന്ന ഒരു മുഖമാണ് മുന്‍പില്‍... ഓര്‍മ... ഓര്‍ത്തെടുക്കണം... “ഓര്‍മ്മയുണ്ടോ?” ഓര്‍മ്മ... ഉണ്ട്... ഉള്ളതാണ്... ഉണ്ടായിരുന്നു... ആ കണ്ണുകള്‍... അറിയാം... മനസിലാവുന്നുണ്ട്... ഓര്‍മ്മയുണ്ട്... “മുത്തച്ഛന്‍ മറന്നോ എന്നെ?” മുത്തച്ഛന്‍... ആ വിളി... ആ കണ്ണുകള്‍... അറിയാം... കട്ടിലിന്റെ ഒരു ഓരത്തായി  ചിരിയ്ക്കുന്ന ഒരു മുഖം... തളര്‍ന്ന കൈകളെടുത്ത് മടിയില്‍ വെച്ചിട്ട് വീണ്ടും തന്നോട് ചോദിക്കുന്നു; “ഓര്‍മ്മ കിട്ടുന്നില്ലേ മ

ഒരു പവര്‍കട്ടിന്‍റെ ഓര്‍മയ്ക്ക്...

പവര്‍കട്ടുള്ള രാത്രികളില്‍  നിശബ്ദമായ മുറിയില്‍ കിടന്ന്‍, ഉള്ള ഉറക്കത്തെ കൂടി മൂളി അകറ്റുന്ന കൊതുകിനെ പ്രാകി ഓടിച്ച് എപ്പോഴോ ഒരു ചെറു മയക്കം കണ്ണുകളെത്തലോടുമ്പോള്‍, ദൈവത്തിനു നന്ദി പറഞ്ഞ് കണ്ണടക്കുമ്പോള്‍ മനസും ആ മുറി പോലെ നിശബ്ദമാവും... കാതോര്‍ത്താല്‍ ചില ശബ്ദങ്ങളൊക്കെ കേള്‍ക്കാം... അതുവരെ കേട്ടിട്ടിലാത്തവ; കേട്ടാലും ശ്രദ്ധിച്ചിട്ടില്ലാത്തവ ... രാത്രിയുടെ ശബ്ദങ്ങള്‍! പൂര്‍ണ നിശബ്ദതയില്‍ മടുത്തിട്ടെന്നോണം ഇടയ്ക്കിടെ ഒച്ചയുണ്ടാക്കുന്ന ചീവീടുകളും, ആ സംഗീതത്തിനു മാറ്റ് കൂട്ടാനെന്ന പോലെ അകലങ്ങളില്‍ അങ്ങിങ്ങായി ഓലിയിടലുകളും... അപ്പുറത്താരോ ഉറക്കം വരാതെ മുറ്റത്തിറങ്ങി ഉലാത്തുന്നുണ്ടാവും...എ.സിയുടെ കടന്നു വരവോടെ അടച്ചു പൂട്ടപ്പെട്ട വെന്‍റിലേഷനിലൂടെ അകത്ത് കടക്കാന്‍ കഴിയാതെ നിരാശനായി വഴി മാറിപ്പോകുന്ന കാറ്റിനെ തേടി പുറത്ത് ഉലാത്തുന്ന മനുഷ്യന്‍... ജനലഴികളിലൂടെ അരിച്ച് കയറുന്ന ഇളം തെന്നലിന് ഉത്തരത്തില്‍ ജീവനില്ലാതെ കിടക്കുന്ന പങ്കയുടെ കാറ്റിനെക്കാള്‍ കുളിരുണ്ട്... ഇത് അറിയാമെങ്കിലും എന്നും ജനാല തുറന്നിടാന്‍ മടിയാണ്... കറന്‍റില്ലെങ്കില്‍ വേറെ വഴിയില്ലല്ലോ... ഉറക്കമില്ലാത്ത രാത

വീക്ഷണങ്ങള്‍

ഓര്‍മ്മകള്‍... വേര് തേടിയൊരു യാത്ര, ആഴത്തില്‍ ഒരുപാട് കുരുക്കുകള്‍. ചിന്തകള്‍... അരിച്ചെടുക്കണമെന്നാഗ്രഹം, ഒടുക്കം, അരിച്ചതിലും നിറയെ മണല്‍ത്തരികള്‍. അര്‍ത്ഥം... വാച്യാര്‍ത്ഥത്തില്‍ക്കവിഞ്ഞ  വ്യന്ഗ്യാര്‍ത്ഥങ്ങള്‍ തേടി വിമര്‍ശകരോടുമ്പോ ളര്‍ ത്ഥത്തിന്‍റെ അര്‍ത്ഥം തേടുന്നു കവി. കവിത... ഇനിയെന്തെന്നോര്‍ത്തപ്പോള്‍, വാക്കുകള്‍ വരണ്ടപ്പോള്‍, മൂന്നു കുത്തില്‍ ആശയങ്ങള്‍. ജീവിതം... കുട്ടി ആണോ പെണ്ണോ? മരിച്ചു. ഒരു ചോദ്യച്ചിഹ്നത്തിനും ഒരു പൂര്‍ണവിരാമത്തിനു ടയ്ക്കുള്ള ആശ്ചര്യചിഹ്നങ്ങള്‍.

മകള്‍

അരിച്ചെടുക്കാന്‍ പോലും പറ്റാത്ത വിധം ഓര്‍മ്മകള്‍ മങ്ങിയിരിക്കുന്നു... നനുത്ത ഒരു സ്പര്‍ശം തോളില്‍ പതിച്ചതും തലയുയര്‍ത്തി നോക്കിയതും മാത്രമേ ഓര്‍മയുള്ളൂ... അവിടെയും ഇവിടെയും വെള്ള പൂശിയ ചെറിയ മുറിയിലെ കട്ടിലില്‍ക്കിടന്ന്‍ കണ്ണ് തുറക്കുമ്പോള്‍ നേരെ കണ്ടത് മെല്ലെക്കറങ്ങുന്ന ഒരു പഴയ ഉഷ ഫാനാണ്; മുറിയ്ക്കുള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന ശ്വാസം മുട്ടിക്കുന്ന ചൂടുകാറ്റിനെ തള്ളി നീക്കാന്‍ അത് നന്നേ ബുദ്ധിമുട്ടുന്നുണ്ട്... ഒരു നിമിഷത്തേക്ക് ആ ഫാനിന്‍റെ നടുഭാഗത്തായി ചുക്കിച്ചുളിഞ്ഞ ഒരു മുഖം പ്രത്യക്ഷപ്പെട്ട പോലെ... ഓര്‍മകളെ തള്ളി നീക്കാനുള്ള കഷ്ടപ്പാടില്‍ ആ മുഖം ഫാനിന്‍റെ പല ഇതളുകളിലായി മുറിഞ്ഞ് നീങ്ങി...പതിയെ ഫാനിന്‍റെ വേഗത കുറഞ്ഞു, ചുക്കിച്ചുളിഞ്ഞ മുഖം ഇല്ലാതായി, കറക്കം നിന്നു!     “കറണ്ട് വീണ്ടും പോയോ!” അടുത്ത മുറിയില്‍ നിന്നും ഒരു പുരുഷ ശബ്ദം. “ആഹാ... ഉണര്‍ന്നോ? കുടിക്കാന്‍ എന്തെങ്കിലും എടുക്കട്ടോ?” ശബ്ദം അടുത്തേക്ക് നീങ്ങുന്നുണ്ട്. ജനാലയിലൂടെ അരിച്ചിറങ്ങുന്ന അസ്തമയസൂര്യന്‍റെ ചെറിയ വെളിച്ചത്തില്‍, തിമിരത്തിന്‍റെ പാട ബാധിച്ച അറുപതു വയസുള്ള കണ്ണുകള്‍ കാണുന്നത് ചുവന്ന സാരിയിലെ വെളുത്ത പുള്ള