പോസ്റ്റുകള്‍

സെപ്റ്റംബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഛായാസ്വപ്നം

          “Sublime” എന്ന അവസ്ഥയിലേക്ക് മനുഷ്യന്‍ എത്തിച്ചേരുന്ന അവസ്ഥകള്‍ വിരളമാണ്; പലപ്പോഴും പല അവസ്ഥകളെയും “sublimity” ആയി നാം തെറ്റിദ്ധരിക്കാറുണ്ടെന്നു മാത്രം... സ്വപ്‌നങ്ങള്‍ sublimity-ലേക്ക് എത്തിക്കാറുള്ളത് എന്നെ മാത്രമാണോ എന്നറിയില്ല. പക്ഷെ, പലപ്പോഴും പല സ്വപ്നങ്ങളില്‍ നിന്നും ഉണരുന്നത് ആ ഉത്തുംഗ സംതൃപ്തിയോടെയാണ്. ജീവിതത്തില്‍ നടക്കാത്തതും, നടക്കണമെന്ന് അത്യന്തം ആഗ്രഹിക്കുന്നതുമായ കാര്യങ്ങളാണ് സ്വപ്നങ്ങളായി കാണുന്നതെന്ന് കേട്ടിട്ടുണ്ട്. ചില കാര്യങ്ങളൊക്കെ ജീവിതത്തില്‍ നമ്മള്‍ വലിയ പ്രാധാന്യം കല്‍പ്പിക്കാതെ നീക്കി വെക്കുമ്പോഴും നമ്മുടെ ഉപബോധ മനസ്സ് അവയെ ആഗ്രഹിക്കുമത്രേ... ഫ്രോയിഡോ ലക്കാനോ ഒക്കെ പറഞ്ഞ് വെച്ചത് പോലെ നിത്യജീവിതത്തിലെ “repressed emotions/desires” ഒക്കെ പല പല “symbols” ആയി സ്വപ്നങ്ങളിലൂടെ വെളിവാക്കപ്പെടും... ഒരു യാത്രയായിരുന്നു... കണ്ട കാഴ്ച്ചകളെ വര്‍ണ്ണിക്കാന്‍ പുതിയ വാക്കുകള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു; ആ അനുഭൂതി പ്രകടമാക്കാന്‍ ഭാഷ ഇനിയും വളരേണ്ടിയിരിക്കുന്നു... അപരിചിതത്വത്തിനും ഭംഗിയുണ്ടെന്നു തെളിയിക്കുന്ന ഏതോ ഒരു സ്ഥലം -- “stra...