പോസ്റ്റുകള്‍

ഏപ്രിൽ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വരവേല്‍പ്പ്

''കൊറേ വര്‍ഷം കൂടീട്ടാണല്ലേ നാട്ടിലോട്ട്?'' നീണ്ട മൗനത്തിന് വിരാമമിട്ടു കൊണ്ട് ഡ്രൈവര്‍ ചോദിച്ചു.  ''അതേ...'' ''എന്ന് പോകും?''  ആ ചോദ്യം കേട്ടില്ല എന്ന് നടിച്ച് പുറത്തേക്ക് തന്നെ നോക്കിയിരുന്നു. പൂര്‍ണമായും ഒരു പ്രവാസിയായി എന്ന തിരിച്ചറിവായിരുന്നു ആ ചോദ്യം നല്‍കിയത്.  അങ്ങനെ എല്ലാ പ്രവാസികളെയും പോലെ സ്ഥിരം ചിന്തകളിലേക്കും ഓര്‍മകളിലേക്കും അറിയാതെ ഞാനും വഴുതി വീണു...  അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ രണ്ടുരുള ചോറുണ്ട് ഒന്ന് നടു നിവര്‍ത്തണം... മരുഭൂമിയില്‍ക്കൊണ്ട വെയിലിന്റെ ചൂടെല്ലാം ആ മടിയില്‍ കിടന്നകറ്റണം... ഒന്ന് സുഖമായിട്ടുറങ്ങണം! പാടവരമ്പുകള്‍ക്കപ്പുറം ഓടിട്ട വീട്... ഉമ്മറപ്പടിയില്‍ അമ്മ കാത്തിരിപ്പുണ്ടാവും. മുറ്റത്ത് കാര്‍ ചെന്നു നില്‍ക്കുന്ന ശബ്ദം കേള്‍ക്കുമ്പോ അനിയത്തി ഓടി വരും, പെട്ടി തുറക്കാനാവും അവള്‍ക്ക് തിടുക്കം! അവള്‍ പറഞ്ഞേല്‍പ്പിച്ചതൊന്നും വാങ്ങിയില്ല എന്ന് പറഞ്ഞ് പറ്റിക്കണം... ക്ഷീണിച്ചു പോയല്ലോടാ എന്ന സ്നേഹശാസനങ്ങള്‍ക്കൊടുവില്‍ അമ്മയെക്കൊണ്ട് തലയില്‍ എണ്ണ തേപ്പിക്കണം, ആ കൈ കൊണ്ടുണ്ടാക്കിയ ചോറും കൂട്ടാനും മതിയാവോളം കഴിക്കണം...  ട