ഓര്‍മ്മപ്പെടുത്തലുകള്‍
പെയ്തൊഴിഞ്ഞ മഴ ചാമ്പലായവയെ ഒക്കെ കുതിര്‍ത്തിരിക്കുന്നു... ചില ഓര്‍മ്മകള്‍ പോലെ ഈ ചാരവും ഇനി മണ്ണോടലിയും... വേദനിപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രം അവശേഷിക്കും! എനിക്കുള്ള ഓര്‍മ്മപ്പെടുത്തല്‍ എന്‍റെ മുന്‍പില്‍ നടന്നു നീങ്ങുന്നുണ്ട് ; വെള്ള സല്‍വാര്‍ കമീസും നീല ദുപ്പട്ടയും ധരിച്ച്...! ****** എപ്പോഴും വെളുത്ത വസ്ത്രം ധരിക്കാനായിരുന്നു മീനക്കിഷ്ടം. അവളുടെ ജീവിതത്തിലേക്ക് നിറങ്ങള്‍ കൊണ്ടുവന്നത് റഹിം ആയിരുന്നു. വെള്ള നിറത്തെ വിട്ടു കളയാന്‍ എന്നിട്ടും അവള്‍ തയ്യാറായില്ല ; റഹിം വാങ്ങിക്കൊടുത്ത നിറമുള്ള തുണികളില്‍ നിന്ന് ദുപ്പട്ട മാത്രം എടുത്തിട്ട് ബാക്കി അലമാരയില്‍ താന്‍ പൂജിക്കുന്ന ഗണപതി വിഗ്രഹത്തിനടുത്തായി അടുക്കി വെച്ചേക്കും. വെളുപ്പില്‍ എല്ലാ നിറങ്ങളുമുണ്ടല്ലോ എന്ന അവളുടെ വാദത്തിനു മുന്‍പില്‍ റഹിമും നിശബ്ദനാവും. പതിയെ റഹിമും അവള്‍ക്ക് വെള്ള സല്‍വാര്‍ കമീസും നിറമുള്ള ദുപ്പട്ടകളും വാങ്ങികൊടുക്കാന്‍ തുടങ്ങുകയായിരുന്നു. മുഷ്ടിയോളം വലുപ്പമുള്ള തന്‍റെ ഹൃദയത്തില്‍ നിറയെ മീനയോടുള്ള പ്രണയം നിറഞ്ഞിരിക്കുകയാണ